Tuesday, January 9, 2024

മനുഷ്യൻ - Story

കാടിനുള്ളിലെ കാട്ടിൽ ഒരു വലിയ വീടുണ്ടായിരുന്നു, വീട് നിറയെ കാടായിരുന്നു, ആ കാട്ടിൽ പന്ത്രണ്ടു പ്രേതങ്ങൾ പരസ്പരം അറിയാതെ, തമ്മിൽ തമ്മിൽ കാണാതെ താമസിച്ചു പോന്നു. ഈ കാട്ടിൽ പ്രേതം ഉള്ള കാര്യം പ്രേതങ്ങൾക്കു അറിയിലായിരുന്നു, ഇവിടെ പ്രേതങ്ങൾ ഉണ്ടെന്നുള്ള സത്യം മനസിലാകാതെ, അവർ സന്തോഷത്തോടെ ആ കാട്ടിൽ താമസിച്ചു പോന്നു.

ഒരിക്കൽ ഒരു രാത്രി ദൂരെ ഒരു കാട്ടിൽ നിന്നും, പതിമൂന്നാമതു ഒരു പ്രേതം ഈ കാട്ടിലേക്ക് വന്നു. ദൂരെയുള്ള കാട്ടിലെ പ്രേതശല്യം കാരണമാണ് പതിമൂന്നാമത്തെ പ്രേതം ഈ കാട്ടിലേക്കു വന്നത്. പതിമൂന്നാമത്തെ പ്രേതത്തിന്റെ കൂടെ തന്റെ കുടുംബവും ഉണ്ടായിരുന്നു, ഒരു ചെറിയ കുടുംബമായിരുന്നു പതിമൂന്നാമത്തെ പ്രേതത്തിന്റേത്, അവർ പരസ്പരം വളരെ സ്നേഹത്തിലാണ് ജീവിതം നയിച്ചിരുന്നത്.

പുതിയ പ്രേതം ഈ കാട്ടിൽ വന്നു, പക്ഷെ ബാക്കിയുള്ള പന്ത്രണ്ടു പ്രേതങ്ങൾക്കും പതിവ് പോലെ തന്നെ പതിമൂന്നാമത്തെ പ്രേതത്തെയും കുടുംബത്തെയും കാണാൻ കഴിഞ്ഞില്ല, പതിമൂന്നാമത്തെ പ്രേതവും കുടുംബവുമാകട്ടെ, ഇവിടെ പന്ത്രണ്ടു പ്രേതങ്ങൾ ഉണ്ടെന്നുള്ള സത്യം അറിയാതെ ഈ കാട്ടിൽ താമസിച്ചു പോന്നു. ദിവസങ്ങൾ കഴിഞ്ഞു, മാസങ്ങൾ കഴിഞ്ഞു, വർഷങ്ങൾ കഴിഞ്ഞു, ആരുടെയും ശല്യം ഇല്ലാതെ പന്ത്രണ്ടു പ്രേതങ്ങളും, പതിമൂന്നാമത്തെ പ്രേതവും കുടുംബവും, അവിടെ സമാധാനത്തോടെ കഴിഞ്ഞു പോന്നു. അങ്ങനെ മുപതിമൂന്ന് വർഷങ്ങൾ കഴിഞ്ഞു പോയി.

മുപതിമൂന്ന് വർഷങ്ങൾക്കു ശേഷം ഉള്ള ഒരു പുതു പുലരിയിൽ, പ്രേതങ്ങൾ പതിവുപോലെ തങ്ങൾക്കു ചെയ്യാനുള്ള ജോലികൾ തീർക്കാനായി ഉണർന്നു, അന്നു രാവിലെ അവിടെ പതിനാലാമത് ഒരു പ്രേതം താമസിക്കാൻ വന്നു, അത്ഭുതമെന്നുപറയട്ടെ പതിനാലാമത്തെ പ്രേതത്തെ ഭാക്കി പതിമൂന്ന് പ്രേതങ്ങൾക്കും കാണാൻ കഴിഞ്ഞു, പക്ഷെ പതിനാലാമത്തെ പ്രേതത്തിന് അവരെ ആരെയും കാണുവാൻ കഴിഞ്ഞില്ല. പതിമൂന്ന് പ്രേതങ്ങളും തങ്ങളുടെ വീട്ടിൽ വന്ന പുതിയ അതിഥിയെ പരിചയപ്പെടാൻ പതിനാലാമത്തെ പ്രേതത്തിന് ചുറ്റും വട്ടം കൂടി, പതിനാലാമത്തെ പ്രേതം ബാക്കി പതിമൂന്ന് പ്രേതങ്ങുളുടെയും അനക്കവും ശബ്ദവും കേട്ട് ഭയന്ന് ഓടി. പതിമൂന്ന് പ്രേതങ്ങൾക്കും മനസിലായില്ല എന്തു കൊണ്ടാണ്, പതിനാലാമത്തെ പ്രേതം തങ്ങളെ കണ്ടു ഭയന്ന് ഓഡിയോളിക്കുന്നതെന്നു, അവർ അടുത്തു ചെല്ലുന്നതനുസരിച്ചു, പതിനാലാമത്തെ പ്രേതം ഭയന്നു ഓഡിയോളിച്ചു കൊണ്ടിരുന്നു. അങ്ങനെ പതിനാലാമത്തെ പ്രേതം, ആ കാട്ടിൽ നിന്നു തന്നെ അലറിക്കൊണ്ട് പുറത്തോട്ടു ഓടി മറഞ്ഞു. പതിമൂന്ന് പ്രേതങ്ങളും സ്വയം ചിന്തിച്ചു, എന്തു കണ്ടിട്ടാണ് പതിനാലാമത്തെ പ്രേതം ഈ കാട്ടിൽ നിന്നു ഓടി രക്ഷപെട്ടതെന്ന്, അവർ ഓരോരുതരും പലരീതിയിലാണ് ചിന്തിച്ചു കൂട്ടിയത്, പക്ഷെ എല്ലാവരും ഉറപ്പിച്ചു, എന്തിനെയോ കണ്ടു പേടിച്ചാണ് അവൻ ഓടിയോളിച്ചതെന്ന്. അവർ ഓരോരുത്തരും സ്വയം ചിന്തിക്കാൻ തുടങ്ങി, തങ്ങൾ അല്ലാതെ വേറെ ആരെങ്കിലും ഈ കാട്ടിൽ ഉണ്ടോയെന്നു.

അങ്ങനെ ആ ദിവസം കടന്നുപോയി, പുതിയ പുലരി ഉദിച്ചു, അന്നു രാവിലെ അവർ തങ്ങളുടെ ജോലി ചെയാൻ തയാറാക്കുന്ന സമയത്തു അവർ കണ്ടു, പതിനാലാമത്തെ പ്രേതം വേറെ കൊറേ പ്രേതങ്ങളേയുമായി ഈ കാട്ടിലേക്കു കയറിവരുന്നത്. അവരുടെ കൈയിൽ നിറയെ ആയുധങ്ങളും ഉണ്ടായിരുന്നു, പതിമൂന്ന് പ്രേതങ്ങൾക്കും ഒന്നും മനസിലായില്ല, അവർ കാട്ടിൽ കയറിവന്നു കാടിന്റെ നാടുകയായി, മെഴുകുതിരികൾ കത്തിച്ചു വെച്ചു അതിനു ശേഷം, ഏതൊക്കെയോ ഭാഷയിൽ ഉറക്കെ അലറുവാൻ തുടങ്ങി, ഇതുകണ്ട് പതിമൂന്ന് പ്രേതങ്ങളും വളരെയധികം പേടിച്ചു, അവർക്കു മനസിലായി ഈ കാട്ടിൽ പ്രേതങ്ങളുണ്ടെന്നു.

പതിമൂന്ന് പ്രേതങ്ങളും ഈ കാട്ടിൽ നിന്നു മാറി വേറെ കാട്ടിലേക്ക് പോകാം എന്നു തീരുമാനിച്ചു, അവർ അവിടുന്നു ഓടി വേറെ കാടുകളിലേക്ക് പോയി. 

പതിനാലാമത്തെ പ്രേതവും കൂടെ വന്നവരും, കാട്ടിൽ പലയിടത്തിലായി അവർ കൂടെ കൊണ്ടുവന്ന ആയുധങ്ങൾ സൂക്ഷിച്ചു വെച്ചു, ബാക്കി പതിമൂന്ന് പ്രേതങ്ങളും ആ കാട്ടിൽനിന്നു പ്രേതങ്ങളെ പേടിച്ചു, പല കാടുകളിലേയ്ക്കു ഓടി മറഞ്ഞു, പക്ഷെ അവർ ചെല്ലുന്ന കാടുകളിലെല്ലാം പ്രേതങ്ങൾ ഉണ്ടായിരുന്നു, അങ്ങനെ അവർ പുതിയ കാടുകൾ തേടി ഓടികൊണ്ടേയിരുന്നു. അങ്ങനെ ഇരിക്കെ പതിമൂന്നാമത്തെ പ്രേതം ഈ കാട്ടിലേക്ക് തിരിച്ചു വരുവാൻ ഇടയായി, അപ്പോൾ പ്രേതം കരുതി പതിനാലാമത്തെ പ്രേതത്തെ ഒന്നു കാണാം എന്നും, എന്നിട്ടു പതിനാലാമത്തെ പ്രേതത്തിൽ നിന്നും എങ്ങനെ പ്രേതങ്ങളെ ഓടിക്കാമെന്നു ചോദിച്ചറിയാമെന്നും, പക്ഷെ പതിമൂന്നാമത്തെ പ്രേതം കാട്ടിലോട്ടു കേറിയ അവസരത്തിൽ തന്നെ, പതിനാലാമത്തെ പ്രേതം അവന്റെ കൈയിൽ ഉള്ള നീളമുള്ള വാളുകൊണ്ട് തന്നെ ആക്രമിച്ചു. അക്രമം സഹിക്കാനാകാതെ പതിമൂന്നാമത്തെ പ്രേതം തിരിച്ചു ആക്രമിച്ചു, ആ ആക്രമത്തിൽ പതിനാലാമത്തെ പ്രേതം ആ കാട്ടിൽ നിന്നു ഓടി രക്ഷപെട്ടു. രക്ഷപെട്ടു പോക്കുന്നതിനു മുമ്പ്, പതിമൂന്നാമത്തെ പ്രേതത്തിന്റെ കുടുബത്തിലുള്ള എല്ലാവരെയും ആ വാള് കൊണ്ട് അവൻ കുത്തി കൊന്നു. പതിമൂന്നാമത്തെ പ്രേതം അങ്ങനെ തനിച്ചായി, തന്റെ കുടുംബത്തിനെ കൊന്ന പതിനാലാമത്തെ പ്രേതത്തെയും, അവന്റെ കൂടെയുള്ളവരെയും കൊല്ലാൻ വേണ്ടി പതിമൂന്നാമത്തെ പ്രേതം ആ കാട്ടിൽ കാത്തിരുന്നു, അവിടെ വരുന്നവരെ എല്ലാം പതിമൂന്നാമത്തെ പ്രേതം ആക്രമിച്ചു ഓടിച്ചു. അങ്ങനെ പതിമൂന്നാമത്തെ പ്രേതം ആ കാട്ടിൽ തനിയെ ജീവിക്കുവാൻ തുടങ്ങി. പതിനാലാമത്തെ പ്രേതത്തോടുള്ള പ്രതികാരത്തിന്റെ ഭ്രാന്തിൽ, അവിടെ വരുന്നവരെ ആരെയും പ്രേതം വെറുതെ വീട്ടില്ല. പ്രേതം പതിനാലാമതവന് വേണ്ടി തന്റെ പ്രതികാരവുമായി കാത്തിരിക്കുന്നു..


instagram

Friday, January 5, 2024

The Game

Every time I think you won't leave me, but in the end, I'm the lonely one. Every day I hope you'll come for me, but in the end, you forget about me

I know you have so many things to do, bigger problems than me. So it's all my problems, my dreams, and my pleasure.

All I want is you, but you can't handle me. You know it better than I do, you knew it from the beginning.

I'm the problem, and the problem is myself. 

Every time I believe you won't leave me, but in the end, I'm the one left feeling lonely and blue.

Every day I hold onto hope that you'll come for me, but it seems like you've forgotten all about me too.

I know you've got a lot on your plate, with bigger problems to face and things to do.

But it feels like all my problems, dreams, and pleasures are just left for me to pursue.

All I ever wanted was you by my side, but it seems like you can't handle the love I provide.

You knew it all along, that this would be a bumpy ride.

I find myself questioning if I'm the problem, if I'm the one to blame.

But deep down, I know it's just a game.

Monday, January 1, 2024

നീല നിറമുള്ള പെട്ടി Part - 1

ചിതലരിച്ച മനസുമായി കണ്ണുകളിൽ മാറാല കേറിയ ആ മനുഷ്യൻ, തന്റെ ഇരുളുനിറഞ്ഞ മുറിയിൽ എന്തോ തിരയുകെയായിരുന്നു. സമയം പുലർച്ചെ മൂന്നുമണി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ, പണ്ടെപഴോ താൻ എഴുതി തുടങ്ങിയ കഥയുടെ അന്ത്യം തേടി അയാൾ വലാതെ വിഷമിക്കുന്നു. ഇരുട്ടിന്റെ ഭീകരമായ മൂഖതയിൽ ഉണ്ടായ ഭയത്തിൽ, താൻ അന്വേഷിക്കുന്നത് എന്തെന്നുള്ള കാര്യം അയാൾ മറന്നുപോയിരിക്കുന്നു. പ്രായം ഏറെയായ ഈ കിഴവൻ, തന്റെ പ്രായത്തെ മറന്നു ജീവിക്കാൻ ശ്രമിക്കുമ്പോൾ, ചുറ്റുമുള്ളവ അത്‌ അംഗീകരിക്കാൻ ഒട്ടും തയാറാകുനും ഇല്ല. സമയത്തെ മുബോട്ടു പോകാൻ അനുവദികാതെ, ഇരുട്ട് പിടിച്ചു വെച്ചേക്കുന്നതായിട്ട് കിഴവന് തോന്നി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചതെ ഇരുൾ കാർന്നു തിന്നുവാൻ ആരംഭിച്ചിരിക്കുന്നു, അപ്പോളേക്കും അയാൾക് ഓർമവന്നു, താൻ തിരഞ്ഞിരുന്നത് എന്തായിരുന്നു എന്ന്. മുറിയുടെ മൂലയിൽ താൻ ഇരിക്കുന്ന വലിയ കട്ടിലിന്റെ താഴെ നിന്നും, വലിയ ഒരു നീല പെട്ടി, അയാൾ വളരെ ബുദ്ധിമുട്ടി പുറത്തെടുത്തു. വളരെ കാലമായിട്ട് അനകാതെ വെച്ചിരുന്ന പെട്ടി നിറയെ മാറാല ആയിരുന്നു. കൂടാതെ ഇരുട്ടായത്തിനാൽ തന്നെ, നീല നിറമുള്ള പെട്ടി അയാൾക് കറുപ് നിറമുള്ള പെട്ടി പോലെയാണ് തോന്നിയത്. അയാൾ പതിയെ പെട്ടിയുടെ മൂടി മാറ്റി. പെട്ടിനിറയെ പുസ്തകങ്ങളും,  ഇതുവരേ പൂർത്തിയാകാത്ത കഥകൾ നിറഞ്ഞ കടലാസുകളും.

കിഴവന് അറിയില്ല ഇതിൽ ഏതാണ് താൻ ഇപ്പോൾ എഴുതി തീർക്കാൻ തീരുമാനിച്ച കഥ. അയാൾ മണെന്ന വിളക് എടുത്ത് പെട്ടിയുടെ കീഴേ തറയിൽ വെച്ചു, എന്നിട്ടു പതിയെ തറയിൽ ഇരുന്നു. പെട്ടിയിൽ ചിതറികിടന്ന കടലാസുകൾ ഓരോനായി അടുക്കി തറയിൽ വെക്കുവാൻ ആരംഭിച്ചു.

അയാൾ എഴുതിയ ഒരു കടലാസ്സിൽ പോലും തലക്കെട്ട് ഇലായിരുന്നു, അതുകൊണ്ട് തന്നെ അതിൽ താൻ അന്വേഷിക്കുന്ന കഥ ഏതെന്നു കണ്ടു പിടിക്കാൻ, അയാൾ വളരേ ബുദ്ധിമുട്ടുകയും ചെയ്തു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും, താൻ എഴുതിയ ആ കഥ അയാൾ കണ്ടു പിടിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കുറഞ്ഞുകൊണ്ടേയിരുന്നു, ആ മങ്ങിയ വെളിച്ചത്തിൽ ആ കഥയുടെ ബാക്കി ആയാൾ എഴുതുവാൻ ആരംഭിച്ചു.

 കഥയുടെ തുടക്കം ഇങ്ങനായിരുന്നു, വളരേ മനോഹരമായ ഒരു ഒരു വന പ്രേദേശം, അവിടെ ധാരാളം പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു. വനതിന്റെ ഒരു വശതായി അനന്തമായി നീണ്ടു കിടക്കുന്ന നീല സമുദ്രo, മറു വശത്തായി കത്തി വെന്തുരുകുന്ന മരുഭൂമിയും. സമുദ്രത്തിനും മരുഭൂമിയിക്കും ഇടയിൽ ജീവിക്കുന്ന പക്ഷിമൃഗാതികൾക്കു, പുറത്തുള്ള മരുഭൂമിയെ കുറിച്ചോ സാമുദ്രത്തെ കുറിച്ചോ, വലിയ ധാരണ ഒന്നും തന്നെ ഇല്ലായിരുന്നു. വനതിനുള്ളിലുള്ള ജീവജാലങ്ങൾക്ക്, അവർക്ക് വേണ്ടതെല്ലാം വനത്തിൽ തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ വനത്തിൽ എങ്ങുന്നിനോ ഒരു പുതിയ ജീവൻ വന്നെത്തി. അവയെ വനത്തിലുള്ളവർ വളരെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ഇതിന് മുമ്പ് ഇങ്ങനെ ഒരു ജീവിയെ ഈ വനത്തിലെങ്ങും അവർ കണ്ടിട്ടില്ല. ജീവി ഒറ്റയ്ക്കലായിരുന്നു, കൂടെ അതിന്റെ ഇണയും ഉണ്ടായിരുന്നു. അവർ വനത്തിലുള്ള ജീവജാലങ്ങളോട് വളരെ സ്നേഹം കാണിച്ചു, വനത്തിൽ ഉള്ള ജീവജാലങ്ങളാട്ടെ അവരോടും സ്നേഹത്തിൽ തന്നെ പെരുമാറി. പുതിയ ജീവിയും ഇണയും വനത്തിന്റെയും സാമുദ്രത്തിന്റെയും ഇടയിൽ അവർക്കു താമസിക്കാൻ ഒരു വീട് ഉണ്ടാക്കി ബാക്കിയുള്ള ജീവജാലങ്ങളെകാളും ഇവർ ബുദ്ധിമാൻമാരായിരുന്നു....



instagram

Me On The Bridge

On the night of Christmas, just a day before, I lost the most precious person in my life. That same night, I went out for a walk with my old...