മറിച്ചു വെളിച്ചം ആണെങ്കിൽ അവർ, വെളിച്ചത്തിൽ ഉറക്കം നടിക്കുന്നു. രാത്രിയുടെ ഇരുട്ടിൽ മാത്രമേ, അവർക്കു വേണ്ടതിനെ തേടി കണ്ടുപിടിച്ചു അവരുടെ ഭക്ഷണമാകൻ സാധിക്കുകയുള്ളു. ഒരിക്കൽ അവർ ആകാശങ്ങളിൽ മേഘങ്ങൾക്ക് ഇടയിൽ, ദേവ തുല്യമായ ജീവിതമാണ് നയിച്ചിരുന്നത്. കാലം മുമ്പോട്ട് പോകുന്നത് അനുസരിച്ച്, ആകാശത്തിന്റെ വെളിച്ചം അവർക്കു താങ്ങാവുന്നതിനും അപ്പുറമായി മാറി. വെളിച്ചത്തിന്റെ വേദന അവർ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദനയായി, അവർക്കു അനുഭവിക്കപ്പെട്ടു. അവർ വെളിച്ചതിനെ വെറുക്കുവാൻ തുടങ്ങി, ആകാശങ്ങൾ അവർക്കു നരകമായി മാറി. അങ്ങനെ ഒടുവിൽ വെളിച്ചത്തിന് അവരുടെ വേദനയുടെ ഭാരം, ഭയമായി മാറി. അങ്ങനെ വെളിച്ചം തന്റെ ഭയത്തെ എടുത്തു കളഞ്ഞു, അവരെ ഇരുട്ടിലേക്ക് നയിച്ചു.
ഇരുട്ടിൽ അവർ തനിച്ചലായിരുന്നു, അവർക്കു ഇരുട്ടിൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടില്ല. ഇരുട്ടിനു അവർ സ്വന്തം ജീവനേക്കാൾ വിലകൊടുത്തു, പക്ഷെ ഇരുട്ടിനു അവരെ ഭയമായി തുടങ്ങി. അവരുടെ വെളുത്തു തിളങ്ങുന്ന കണ്ണുകൾ, ഇരുട്ടിന്റെ സമാധാനം നഷ്ടപ്പെടുത്താൻ തുടങ്ങി. ഇരുട്ട് അവരിൽ നിന്നു ഓടി ഒളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, പക്ഷെ അവർ ഇരുട്ടിനെ അവരുടെ അടിമയ്ക്കു തുല്യമാക്കി മാറ്റി. ഇരുട്ട് തന്റെ കൂടപ്പിറപ്പായ വെളിച്ചതെ, വലത്തെ ഓർക്കുവാൻ തുടങ്ങി.
വെളുത്തു തിളങ്ങുന്ന കണ്ണുകൾ ഉള്ളവരാകട്ടെ, പതിയെ ഇരുട്ടിനെ മടുക്കുവാൻ തുടങ്ങി. അവർക്കു കൂട്ടിനു പുതിയ ആൾക്കാരെ വേണം എന്ന സത്യം, അവർ മനസ്സിലാക്കി. അങ്ങനെ അവർ വഴിതെറ്റി ഇരുട്ടിൽ അലയുന്ന മനുഷ്യരെ, തന്ത്രപൂർവം അവരുടെ കൂടെ ഇരുട്ടിൽ എന്നന്നേയ്കുമായി, അവരുടെ അടിമകൾ ആകാൻ തുടങ്ങി. പക്ഷെ ഇരുട്ടിൽ പെട്ട മനുഷ്യർക്കു, അവർ അടിമകൾ ആയി മാറുന്നു എന്ന വാസ്തവം, മനസിലാക്കാൻ ഉള്ള കഴിവ് പോലും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
ഇരുട്ടിൽ ഉള്ളവരുടെ എണ്ണം ക്രമാതീതമായി ഉയർന്നു, ഇതിൽ മനുഷ്യർ ഏതെന്നും, മനുഷ്യരെ ഇവിടെ ഏതിച്ചവർ ആരെന്നും എന്ന് പോലും, എല്ലാവരും മറന്നു.
അങ്ങനെ വെളിച്ചത്തിന്റെ വെളുത്ത നിറം മങ്ങുവാൻ തുടങ്ങി, ഇരുട്ട് വെളിച്ചതിനും മുകളിലായി മാറി. ആകാശം ഇരുട്ടായി മാറുവാൻ ആരംഭിച്ചു, ആ ഇരുട്ടിൽ വെളുത്ത തിളങ്ങുന്ന കണ്ണുകൾ ഉള്ളവർ, ഭൂമിയിൽ ബാക്കി ഉള്ളവയെ കൂടെ, ഇരുട്ടിന്റെ അടിമകളായി കൊണ്ടുവരാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. അങ്ങനെ വെളിച്ചം, ഭൂമിയിലും ആകാശത്തും ഇല്ലാതായി മാറി. എങ്ങും വെളുത്തു തിളങ്ങുന്ന കണ്ണുകൾ ഉള്ള കാണിക്കൾ മാത്രമായി ലോകം. ഇതിന്റെ ഒകെ നടുവിൽ പെട്ടു യഥാർത്ഥ ഇരുട്ട്, വെളിച്ചത്തിന്റെ കൂടെ എന്നന്നേയ്കുമായി, മറ്റേതോ ലോകത്തേയ്ക്കു, യാത്രയാകാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു. പക്ഷെ വെളുത്ത തിളങ്ങുന്ന കണ്ണുകൾ ഉള്ളവരുടെ കൺവട്ടത്തിൽ നിന്നും, അവർക്കു ഒരു മോചനം ലഭിക്കാതെ ആയി മാറി.
വെളുത്തു തിളങ്ങുന്ന കണ്ണുകൾ ഉള്ളവർക്കു മനുഷ്യരെ കിട്ടാതായി. അവർ വീണ്ടും ഒറ്റപെടുവാൻ തുടങ്ങി. അങ്ങനെ അവർ ഓരൊരുതരും, തങ്ങളുടെ ജീവിതം ഇല്ലാതാകാൻ ആരംഭിച്ചു. അവർ പലതരം രീതികളിൽ ഇല്ലാതായി മാറി, അങ്ങനെ അവസാനം ഉള്ള ആളും ജീവിതം ഇലാത്താക്കി. അങ്ങനെ ഭൂമിയിൽ വെളിച്ചവും ഇരുട്ടും മാത്രമായി മാറി, അവർ നൂറ്റാണ്ടുകളോളം ഒരുമിച്ചു ജീവിച്ചു. പക്ഷെ പതിയെ ഇരുട്ടിനു വെളിച്ചത്തിന്റെ ഭൂമിയിലെ വളർച്ച, സഹിക്കാൻ കഴിയാതെ ആയി മായി. അങ്ങനെ വെളിച്ചതിനെ ഇരുട്ട് വെറുക്കുവാൻ തുടങ്ങി. ഒരിക്കൽ ഒരു ഇരുണ്ട രാത്രിയിൽ, ഇരുട്ട് വെളിച്ചതിനേ ആകാശത്തിലേക്ക് വലിച്ചെറിഞ്ഞു. ഭൂമിയിൽ വെളിച്ചതിനു തിരിച്ചെത്തുവാൻ പറ്റാത്ത വിധം, ഇരുട്ടിനെ നിറച്ചു. അങ്ങനെ വെളിച്ചം ആകാശത്തിന്റെ ബന്ധിയും, ഇരുട്ട് ഭൂമിയുടെ അടിമയുമായി മാറി. ഇരുട്ടിൽ പുതിയ ഒരു ലോകം ഉണ്ടായി, അവിടെ ഇരുട്ടിനു പ്രസക്തി ഇല്ലാതായി, ഇരുട്ടും വെളിച്ചവും വെറും ഓർമ്മകൾ മാത്രമായി മാറി.
No comments:
Post a Comment