Wednesday, November 15, 2023

തീരം തേടി

തീരം തേടിയുള്ള തോണിയുടെ യാത്ര വീണ്ടും തുടരുന്നു, ദൂരെ ആകാശത്തു തൂനിലാവ് നിറച്ചു നിൽക്കുന്ന ചന്ദ്രൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു, താഴെ തിരകൾ എനിക്കു താരാട്ടു പാടുന്നു. എനിക്കു ഉറങ്ങുവാൻ സമയമായിരിക്കുന്നു, തീർക്കാനുള്ളതൊക്കെ തീർത്തനൊള്ള പ്രതീക്ഷയിൽ. ഇന്നി എങ്കിലും സമാധാനമായി ഈ താരാട്ടു പാട്ടു കേട്ട് ശാന്തമായി ഉറങ്ങണം. പുതു പുലരി എന്നോട് ക്ഷമിക്കണം, എനിക്കു നിന്നെ കാണുവാനുള്ള ഭാഗ്യം ഈ ലോകം അനുവദിച്ചിട്ടില്ല, പക്ഷെ നീ എന്നും എന്നെ കാണും എന്നുളത്തിൽ എനിക്കു വളരെ സന്തോഷം ഉണ്ട്. ഈ രാത്രിയിൽ വേദനയില്ല, വിഷമങ്ങൾ ഇല്ല, ആഗ്രഹങ്ങൾ ഇല്ല, ഇനിയുള്ളത് പ്രതീക്ഷകൾ മാത്രം, സമാധാനമായി ഉറങ്ങാൻ പറ്റുമെന്നുള്ള പ്രതീക്ഷ, എല്ലാം മറക്കുവാനും പൊറുക്കുവാനും സമയമായി. ഈ നിലവിൽ ഞാൻ എന്നെ കഴുകി ശുധികരിക്കുന്നു, ഇതു വരേ ചെയ്തതൊക്കെ എന്തിനായിരുന്നു എന്നുള്ള ചോഥ്യം ഇപ്പോഴും എപ്പോഴും എന്റെ കണ്മുന്നിൽ ചോത്യച്ചിനമായി തന്നെ നിലകൊള്ളുന്നു. ഇന്നാണ് ആ ദിവസം, എല്ലാ തിരക്കും കഴിഞ്ഞു സമാധാനത്തിൽ ഉറങ്ങാൻ ഉള്ള ദിവസം, ഈ കടലിൽ ഒരു തിരയായി മാറുവാനുള്ള ദിവസം, ആർക്കും ഒരു ശല്യം ആകാതെ തീരംനോകി സഞ്ചാരിക്കാനുള്ള ദിവസം. അന്നും ഇന്നു കൂടെ നിന്നവർക് നന്ദി, ഇനിയുള്ള യാത്ര ഞാൻ മാത്രമുള്ള യാത്ര, എല്ലാവരുടെയും കണ്ണുവെട്ടിച്ചുള ഒരു യാത്ര.

ഞാൻ സന്തുഷ്ടനാണ്, ഇവിടെ ഞാൻ സന്തുഷ്ടനാണ്, എന്റെ സന്തോഷം ആഗ്രഹിക്കുന്നവർ അറിയുന്നതിന്. ഇതൊരു മരണമല്ല, ആത്മഹത്യ അല്ല ഒരു നീണ്ട യാത്ര മാത്രം, തിരിച്ചുവരാൻ കഴിയില്ല എന്നു മാത്രമേ ഉള്ളു, പക്ഷെ ഞാൻ സന്തുഷ്ടനാണ്, ഈ നിലാവ് ഈ ആകാശം ഈ കടൽ ഇവിടെ ഞാൻ സന്തുഷ്ടനാണ്, ഞാൻ ഒറ്റക്കാണ്, എല്ലാരും എന്നോട് ക്ഷമിക്കണം, എന്റെ ഈ യാത്രക് ആരും ഉത്തരവാദികൾ അല്ല, എല്ലാം എന്റെ മാത്രം തീരുമാനം. ഞാൻ ഒന്നു ഉറങ്ങുന്നു, തീരാ യാത്ര തേടിയുള്ള ഉറക്കം, പുതിയ തീരം തേടിയുള്ള ഉറക്കം. ഇനി നമ്മൾ കാണില്ല, ഞാൻ കാണില്ല, ഇനിയുള്ളത് വെറും ശരീരം മാത്രം.

instagram

അന്തവിശ്വാസിയായ വിശ്വാസി - Story

ഒരിക്കൽ ഒരു നാട്ടിൽ ഒരു പള്ളി ഉണ്ടായിരുന്നു, പള്ളിക്കു ചുറ്റും വിശ്വാസം കുറഞ്ഞ, വിശ്വാസികൾ എന്ന് അവകാശപ്പെടുന്ന കുറച്ചി അന്തവിശ്വാസികളും ഉണ്ടായിരുന്നു. അവർ പരസ്പരം വിശ്വാസം നടിച്ചു ഒരുമയോടെ ജീവിക്കുകയായിരുന്നു, അപ്പോൾ അവിടെ അവരുടെ നാട്ടിലേക്കു ഒരു അന്തവിശ്വാസി വരുകയുണ്ടായി, നാട്ടിൽ ഉള്ളവർ അവനെ വെറുത്തു, കാരണം അവൻ യഥാർത്ഥ അന്തവിശ്വാസി ആയിരുന്നു, വിശ്വാസം നടിക്കുന്നവരാകട്ടെ അവനെ കളിയാക്കി, ഉപദെശിച്ചു, അവനെ അവർ മൃഗത്തേകണക്കെ കണ്ടു. ആ നാട് മുഴുവൻ അവനെ വെറുത്തു. ഒരിക്കൽ ഒരു സായാഹ്ന വേളയിൽ അവരുടെ നാട്ടിൽ മാത്രം തോരാ മഴയും ശക്തമായ കാറ്റും ഉണ്ടായി. ഇത് നാട്ടിലാകെ വളരെ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കി, അപ്പോൾ അന്തവിശ്വാസികളായ വിശ്വാസം നടിക്കുന്നവരാകട്ടെ, പള്ളിയിൽ ഒത്തുകൂടി. അവർ പരസ്പരം പറഞ്ഞു, ഈ നാട്ടിൽ പുതുതായി താമസിക്കാൻ എത്തിയ അന്തവിശ്വാസിയാണ് ഇതൊക്കെ ഈ നാട്ടിൽ നടക്കാൻ കാരണം എന്നും, അവൻ ഈ നാടിന്റെ ശാപമാണെന്നും അവർ പറഞ്ഞു. അവർ അവനെ ആ നാട്ടിൽ നിന്നും പുറത്താക്കി. അന്ധവിശ്വാസം നടിക്കുന്ന ആ നാട്ടിലെ വിശ്വാസികൾ, പള്ളിയിൽ ചെന്ന് പ്രാർത്ഥിച്ചു അപ്പോൾ ദൈവം അവർക്ക് ഉത്തരം കൊടുത്തു, "ദൈവം അരുളുചെയ്തു വിശ്വാസം നടിക്കുന്നവരെ നിങ്ങൾ നശിക്കാൻ പോകുന്നു, ഞാൻ ഈ നാടും ഈ പള്ളിയും തകർക്കാൻ പോകുന്നു, അന്ധവിശ്വാസം നടിക്കാത്ത അന്തവിശ്വാസിയായവനെ ഞാൻ രക്ഷിക്കും, യാഥാർഥ്യം അംഗീകരിക്കാത്ത നിങ്ങളെ ഞാൻ ഇവിടെ ഈ മണ്ണിൽ എന്നന്നേയ്കുമായി നശിപ്പിക്കും, അപ്പോൾ കാറ്റും കടലും മണ്ണും നിങ്ങൾ തിരിച്ചറിയും, ആരാണ് ശക്തനെനും നിങ്ങൾ അറിയും. അന്തവിശ്വാസി ആയവനെ ഞാൻ ഉയർത്തും, അവൻ ഇനി ഇവിടം ഭരിക്കും, ഇനിയുള്ള നാളുകൾ മിച്ചമുള്ളവർ, അന്തവിശ്വാസികളായി മാറും, യാഥാർഥ്യം അവർ കണ്ടെത്തുകയും ചെയ്യും, പക്ഷെ അതു ദൈവം തന്നെ ആകണം എന്ന് ഇല്ല. അവനാണ് യഥാർത്ഥ ശക്തനായ ദൈവവും രക്ഷകനും ശിക്ഷിക്കുന്നവനും, നരകം അവന്റെ കൊട്ടാരമാകുന്നു, അവിടെ അവന്റെ അടുത്ത് നിങ്ങൾ അർപ്പിക്കുന്ന ബലികൾ ചെല്ലും, യഥാർത്ഥ ദൈവമായ അവൻ നിങ്ങളുടെ വിളിക്കു തക്കതായ ഉത്തരവും നൽകും. അവൻ എന്നും നിങ്ങളുടെ കൂടെ ഇരുട്ടിൽ വസിക്കും. അങ്ങനെ അന്ത്യനാളുകളിൽ അവൻ നിങ്ങളെ, വെളിച്ചം എന്ന നുണയെ മാറ്റി, ഇരുട്ടെന്ന സത്യത്തിലേക്ക് കൊണ്ട് പോകും, അവിടെ നിങ്ങൾക്കു വേണ്ടതെല്ലാം നിങ്ങൾക്കു വേണ്ടപോലെ ലഭിക്കുകയും ചെയ്യും."

നിങ്ങൾ അവനെ രക്ഷകൻ എന്നു വിളിക്കും, യഥാർത്ഥ രക്ഷകനായ അവൻ, എന്നും അവരുടെ ആത്മാവിനു സംരക്ഷണം ഏക്കുകയും ചെയ്യും.

അങ്ങനെ ആ നാട്ടിലുള്ളവർ യഥാർത്ഥ അന്തവിശ്വാസികളായി മാറി, അവർ പരസ്പരം കളിയാക്കിയില്ല, അവർ ഒരുമിച്ചു ഇരുട്ടിൽ തിരികൾ കൊളുത്തി, തങ്ങളുടെ രക്ഷകനെ വിളിച്ചു പ്രാർത്ഥിച്ചു, ഓരോ പ്രാർത്ഥനയ്ക്കും അവിടെ ഉത്തരം ലഭിച്ചു. അങ്ങനെ ആ നാട്സംബനവും സന്തോഷം നിറഞ്ഞതുമായി തുടർന്നു, വിശ്വാസകളല്ലാത്ത വിശ്വാസം നടിക്കുന്നവരെ അവർ തല അറുത് കൊന്നു, ആ രക്തം കൊണ്ട് അവർ അവരുടെ ബലികൾ മനോഹരമായി അർപ്പിച്ചു. സ്നേഹം കിട്ടാത്തവർക്കു സ്നേഹവും, വേണ്ടവർക് വേണ്ടതെന്തും ലഭിച്ചു, അങ്ങനെ അവർ പൂർണ വിശ്വാസികളായി മാറി. അവർ അവരുടെ ദൈവത്തെ പൂർണമനസോടെ ആരാധിച്ചു സ്തുതിച്ചു.


instagram

വാതിൽ - Story

ഒരിക്കൽ ഒരു നാട്ടിൽ ഒരു വാതിലുണ്ടായിരുന്നു, വലിയവർക് അതു ചെറുതും, ചെറിയവർക് അതു വലുതും ആയിരുന്നു. ഇന്നു വരേ ആ വാതിലിനു അപ്പുറം പോയവരാരും ജീവനോടെയോ അലാതെയോ തിരിച്ചു വന്നിട്ടില്ല, അതുകൊണ്ട് തന്നെ, ആ വാതിലിലൂടെ പോകാൻ മനുഷ്യർക്കു ഭയമായിരുന്നു. വാതിൽ ഒരു വലിയ മുറിയുടെ നടുകയായിട്ടാണ് സ്ഥാപിച്ചിരുന്നത്. അങ്ങനെ ഇരിക്കെ ഒരിക്കൽ, ഒരു നിലാവില്ലാത്ത ഇരുണ്ട രാത്രിയിൽ, അയൽ നാട്ടിലെ ചുവന്ന മനുഷ്യർ ഈ നാടിനെ ആക്രമിച്ചു കീഴടക്കി, ഈ നാടിന്റെ തലവനേ ഉൾപ്പടെ, നാട്ടിലുള്ള എല്ലാവരെയും ചുവന്ന മനുഷ്യർ അവരുടെ ബന്ധികളാക്കി മാറ്റി. ചുവന്ന മനുഷ്യർ ഈ നാട് ഭരിക്കാൻ തുടങ്ങി, അവർ നാട്ടിലെ എല്ലാവരെയും കൊള്ളയടിച്ചു. അങ്ങനെ ഇരിക്കെ അധികം താമസിക്കാതെ തന്നെ അവർ ഈ വാതിലിനെ പറ്റി അറിയുവാൻ ഇടയായി, അവർക്ക് ഇതൊരു പുതിയ അനുഭവം ആയിരുന്നു. ആ വാതിലിനെ പറ്റിയുള്ള കഥ സത്യമാണോ എന്ന് ഉറപ്പിക്കാൻ വേണ്ടി, ചുവന്ന മനുഷ്യർ അവർ ബന്ധികളാക്കി വെച്ചിരുന്ന ഈ നാടിന്റെ പ്രധാനിയെയും കുടുംബത്തെയും, ഈ വാതിലിലൂടെ കടത്തി വിടാം എന്നു തീരുമാനിച്ചു.

അങ്ങനെ അവർ ആ വലിയ മുറി തുറന്നു, അതിനു നടുക്കുള്ള ആ ചെറിയ വാതിൽ ചുവന്ന മനുഷ്യർ കണ്ടു, അവർക്കു ഈ വാതിൽ ചെറുതായിരുന്നു, കാരണം അവർ ഈ നാട്ടിലുള്ളവരേകാൾ വലുതായിരുന്നു. ചുവന്ന മനുഷ്യർ ആ നാട്ടിലെ പ്രധാനിയെയും കുടുംബത്തെയും, ആ വാതിലിലൂടെ നിർബന്ധിച്ചു കടത്തിവിട്ടു, അവർ തിരിച്ചുവന്നില്ല, ആ വാതിലിനുള്ളിൽ നിന്നു അവരുടെ ഒരു അനക്കം പോലും കേൾക്കാൻ സാധിച്ചില്ല. അവർ തിരിച്ചു വരുമോ എന്നു അറിയുവാൻ വേണ്ടി, രണ്ടു ചുവന്ന മനുഷ്യർ ആ വാതിലിനു കാവലിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആ വാതിലിൽ നിന്നു ആരും തിരിച്ചുവന്നില്ല, ഈ ഒരു കാരണം കൊണ്ട് ചുവന്ന മനുഷ്യർ, തങ്ങൾ ബന്തിക്കളാകി വെച്ച, തങ്ങളെ അനുസരിക്കാത്തവരെയും, തങ്ങളുടെ നിയമങ്ങൾ തെറ്റിക്കുന്നവരെയും ശിഷ്കുവാനായി ആ വാതിൽ തെരഞ്ഞെടുത്തു.

നാളുകൾ കടന്നുപോയി, വർഷങ്ങൾ കടന്നു പോയി, ആ വാതിലിലൂടെ ധാരാളം മനുഷ്യരെ അവർ വിട്ടു, അവർ ആരും തന്നെ തിരിച്ചുവന്നില്ല. ചുവന്ന മനുഷ്യർക്ക് അതിനുള്ളിൽ എന്താണുളതേന് അറിയാൻ വളരെ താല്പര്യം ഉണ്ടായിരുന്നു, കാരണം അതിനുള്ളിൽ പോയവർ ആരും തിരിച്ചു വന്നിട്ടില്ല, അതുകൊണ്ട് തന്നെ അതിനപ്പുറം എന്തെന്ന് ഉള്ളത് അവർക്ക് ഒരു ചോത്യചിനം ആയി നിലനിന്നു.

ഒരിക്കൽ ഒരു നിലാവുള്ള രാത്രിയിൽ എല്ലാവരും ഉറങ്ങുന്ന സമയത്തു വാതിലിനു അപ്പുറത്തുനിന്നും ഒരാൾ തിരിച്ചുവന്നു, അതു മറ്റാരും അല്ലായിരുന്നു, ബന്തിയാക്കി വാതിലിൽ ഉള്ളിലേക്ക് ഏറിയപ്പെട്ട അവിടുത്തു പഴയ പ്രധാനി തന്നെ. അദ്ദേഹത്തിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. വാതിലിനു കാവൽ നിന്ന രണ്ടു ചുവന്ന മനുഷ്യരും ഈ സമയം നല്ല ഉറക്കത്തിലായിരുന്നു. അവർ വിശ്വസിച്ചിരുന്നത് അതിനുള്ളിൽ നിന്നു ആരും തിരികെ വരുകയിലെന്നു ആണ്. അന്ന് രാത്രിയിൽ ആ നാടിന്റെ പ്രധാനിയും കുടുംബവും ആ നാട്ടിൽ ബന്തികൾ ആക്കി വെച്ചിരിക്കുന്നവരെ മോചിപ്പിച്ചു, അനിട്ടവരോട് ചോദിച്ചു തങ്ങളുടെ ഒപ്പം ആരൊക്കെ ആ വാതിലിനുളിലേക്കു വരുന്നുണ്ടെന്നു. അവിടെ ഉള്ള ചെറിയ ഒരു വിഭാഗം ആൾകാർക്ക് മാത്രമേ വാതിലിനുള്ളിലേക്കു വരാൻ തയാറായുള്ളു, മറ്റുള്ളവർ ആ വാതിലിനെ ഭയന്നു, അവർക്ക് എന്തു സംഭവിക്കുമെന്നോ തിരിച്ചു വരാൻ കഴിയാതിരിക്കുമോ എന്നുള്ള ഭയത്തിൽ, അവർ വരാൻ തയാറായില്ല. ആ നാട്ടു പ്രധാനിയുടെയും കുടുംബത്തിന്റെയും വിശ്വാസത്തിൽ, അവരോടൊപ്പം കുറച്ചു പേർ ആ വാതിലിനുള്ളിലേക്കു പ്രവേശിച്ചു, മറ്റുള്ളവർ ആ നാട്ടിൽ നിന്നു ആ രാത്രി രക്ഷപെട്ടു. അതിലൂടെ പ്രവീശിച്ചവർക് കാണാൻ സാധിച്ചത് പുതിയൊരു ലോകമായിരുന്നു, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതു ലോകം.

ആ ലോകം അവരെ തിരിച്ചു പോകാൻ അനുവദികാതെ അവിടെ പിടിച്ചു നിർത്തി. അവർക്ക് മനസിലായി തങ്ങളുടെ പ്രധാനി തങ്ങളോടുള്ള സ്നേഹം കൊണ്ടാണ് തിരിച്ചു നാട്ടിലേക്കു വന്നതെന്നും, തങ്ങളെ രക്ഷിച്ചതെന്നും.

പതിയ പുലരി ഉദിച്ചു, ചുവന്ന മനുഷ്യർ ആകെ ആസ്വസ്ഥരായി, അവർ ബന്ധികളാക്കി വെച്ചിരുന്നവർ ആരെയും കാണുവാൻ സാധിച്ചില്ല. അവിടുന്നു രക്ഷപെട്ടു പോയ ചിലവരെ അവർ കണ്ടു പിടിച്ചു, അവരിൽ നിന്നു അറിഞ്ഞു, ബാക്കി ഉള്ളവർ വാതിലില്ലൂടെ കടന്നു പോയെന്നു. അതിനപ്പുറം എന്തെന്ന് അറിയുവാനുള്ള ചുവന്ന മനുഷ്യരുടെ ആഗ്രഹം വർധിച്ചു, അവർ മിച്ചമുണ്ടായിരുന്ന വാതിലിനെ ഭയക്കുന്ന ബന്ധികളെ, ആ വാതിലിനു ഉള്ളിലേക്ക് വലിച്ചെറിഞ്ഞു. അവർ മറ്റുള്ളവരെ പോലെ പുതിയ ലോകം കണ്ടില്ല, മറിച്ച് ആഗാതമായ വലിയ ഒരു കുഴിയിലേകാണു അവർ വീണത്. അവിടെ മുഴുവൻ മനുഷ്യ രക്തമായിരുന്നു. അവിടെ വളരെയേറെ ചുട്ടുപൊള്ളുന്ന ചൂടുമായിരുന്നു, അവർ അവിടെ വെന്തുരുകി രക്തമായി മാറി. അവർ വാതിലിലൂടെ പോകാൻ ചെറുതായിരുന്നു, അവരുടെ മനസും ചെറുതായിരുന്നു, വലിയ ശരീരം ഉള്ളവർ ആണെങ്കിലും, ചെറിയ ശരീരം ഉള്ളവരാണെങ്കിലും, വലിയ മനസ്സുള്ളവർക്കു മാത്രമേ പുതു ലോകം കാണാൻ സാധിക്കുകയുള്ളു. അങ്ങനെ ആ വാതിൽ വർഷങ്ങളോളം ആ മുറിയിൽ നിലനിന്നു, ചുവന്ന മനുഷ്യർ വീണ്ടും പലരെയും വാതിലിലൂടെ അകത്തേയ്ക്കു എറിഞ്ഞു, പോയവരാരും പിനീടൊരിക്കലും തിരിച്ചു വന്നില്ല.

അങ്ങനെ വളരെ നാളുകൾക്കു ശേഷം, നിലാവിലാത്ത മറ്റൊയൊരു ഇരുണ്ട രാത്രിയിൽ, ചുവന്ന മനുഷ്യർ പുതിയ ചുവന്ന മനുഷ്യരാൽ ആക്രമിക്കപ്പെട്ടു. അവർ ബന്ധികളായി, അങ്ങനെ ആ വാതിൽ അവർക്കു വലുതായി, പഴയ പോലെ തന്നെ ബന്ധികളാക്കി പെട്ടവരെ ആ വാതിലിന്റെ ഉള്ളിലേക്ക് എറിഞ്ഞു. വെലിയമനസുളവർ പുതു ലോകം കണ്ടു, ചെറിയ മനസ്സുള്ളവർ ആഴങ്ങളിലേക്ക് ഏറിയപ്പെട്ടു. അങ്ങനെ വർഷങ്ങളോളം ഇതു നീണ്ടുനിന്നു, ഇന്നും ഇതു നിലനിൽക്കുന്നു. പുതിയ ചുവന്ന മനുഷ്യർ ബന്ധികളാക പെട്ട പഴയ ചുവന്ന മനുഷ്യരെ, വാതിലിലൂടെ എറിഞ്ഞുകൊണ്ടേ ഇരുന്നു. വലിയ മനസ്സുള്ളവൻ പുതിയ ലോകം കണ്ടു, പുതു ലോകം കണ്ടവരാരും തിരിച്ചു വന്നുമില്ല.

ബന്ധികളെ ഉള്ളിലേക്ക് എറിയുവാൻ വേണ്ടി ചുവന്ന മനുഷ്യർ ആ വാതിൽ ഇപ്പോളും സൂക്ഷിക്കുന്നു. മനസുവലുതാക്കാൻ കഴിയുന്നവൻ പുതിയ ലോകo സ്വന്തമാക്കി, അല്ലാത്തവർ നരക വേദന അനുഭവിച്ചു ഇല്ലാതായി....


instagram

ഞാൻ സത്യത്തെ വെറുക്കുന്നു - Thoughts

പല്ലരും തങ്ങളുടെ ഭൂതകാലം മറക്കാൻ ശ്രമിക്കും, പക്ഷെ അവ ഒരു ഭൂതത്തെ പോലെ നമ്മെ പിന്തുടരും. ഒരിക്കലും മറക്കാനാകാത്ത ഒരു ഇരുണ്ട കാലഘട്ടം എനിക്കും ഉണ്ടായിരുന്നു, ഇപ്പോഴും ഞാൻ അതിൽനിന്നു ഓടിയോളിക്കാൻ ശ്രമിക്കുന്നു, എത്ര ഓടിയോളിച്ചാലും അവ എന്നെ എന്റെ മരണം വരേ പിന്തുടരും, മരണത്തിനു അപ്പുറം ഒരു ലോകം ഉണ്ടെങ്കിൽ അവിടെയും എന്നെ അതു പിന്തുടരുമായിരിക്കും.
നമ്മൾ വളരെ ബുദ്ധിമുട്ടുന്നു കഴിഞ്ഞു പോയ കാര്യങ്ങൾ മറക്കാൻ. മറക്കാൻ സാധികില്ല പക്ഷെ അതിന്റെ വേദനയിൽ ജീവിക്കാൻ സാധിക്കും. എന്തിനു ഇത്ര ബുദ്ധിമുട്ടി വേദന സഹിച്ചു ജീവിക്കുന്നു, നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീമാത്രമാണ്, അല്ലാതെ അപ്രതീക്ഷിതമായി വരുന്നു മരണത്തിനു വിട്ടുകൊടുക്കാൻ ഉള്ളതല്ല നിന്റെ ജീവിതം. മരിക്കാൻ ആഗ്രഹം ഉള്ളവർ മരിക്കട്ടെ, പക്ഷെ ഒരു കാര്യം ഓർക്കുക നിന്റെ ഭാവി എന്തെന്നു നിനക്ക് അറിയില്ല, അതു എപ്പോളും മനസിലുണ്ടാകണം. ജീവിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് പക്ഷെ മരിക്കുന്നത് വളരെ എളുപ്പവും, എന്ത് ചെയ്യണം എന്നതു നിന്റെ തീരുമാനമാണ്, ബുദ്ധിമുട്ടാണോ എന്ന് നിനക്ക് തീരുമാനിക്കാം, അതിനുള്ള സ്വാതന്ത്രം നിനക്കുണ്ട്.
മരണത്തിനു അപ്പുറം ഉള്ള ലോകം ഞാൻ തേടുന്നു, പക്ഷെ എനിക്ക് ഒരിക്കലും അതു ലോകത്തോട് വിളിച്ചു പറയാൻ സാധികില്ല, അല്ലെങ്കിൽ ഞാൻ മരണത്തിൽ നിന്നും ഉയർത്തെഴുനെൽക്കണം, അതിനു ഞാൻ പൊള്ള ആയ കഥയിലെ യേശുക്രിസ്തു അല്ല, പലപ്പോഴും ഞാൻ ചിന്തിക്കും, ഇതെല്ലാം വെറും തോന്നലാണോ എന്ന്, പക്ഷെ ഞാൻ ചിന്തിക്കുന്നതിനും അപ്പുറമാണ് യാഥാർഥ്യം. ഞാൻ യഥാർഥ്യത്തെ വെറുക്കുന്നു, ഞാൻ കാണുന്നതിനെയും അറിയുന്നതിനെയും ഞാൻ യഥാർഥ്യമായിട്ടു അംഗീകരിച്ചാൽ മാത്രമേ, അതു എനിക്ക് യാഥാർത്ഥയമാകു.
സത്യം അന്വേഷിക്കുന്നത് എപ്പോളും നല്ലതാണ്, പക്ഷെ നീ അറിഞ്ഞതല്ല സത്യം എന്ന് നീ അറിയുമ്പോൾ നീ സത്യത്തെ വെറുക്കും, നീ നുണകഥകൾ കൊണ്ട് സത്യത്തെ മറയ്ക്കാൻ ശ്രമിക്കും, കഥകൾ മെനയുന്നതിൽ ആരും അത്ര മോശക്കാരല, അതു മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നതിലാണ് നിന്റെ മിടുക്കിരിക്കുന്നത്, അവിടെ നീ വിജയിച്ചാൽ നീ ജീവിതത്തിലും വിജയിക്കും, പക്ഷെ ഒരിക്കൽ നീ പറഞ്ഞ കഥകൾ നിനക്ക് തന്നെ ശാപമായി മാറും. അന്ന് നീ സത്യത്തെ വെറുക്കും.

ജീവിക്കാൻ മതം - Thoughts

നാം ജീവിക്കുന്ന ഈ ലോകത്തിൽ മതം അനിവാര്യമാണോ? നിങ്ങൾ ചിന്തിക്കു, മതം ഇല്ലങ്കിൽ ഈ ലോകം എങ്ങനെ ആയേനെ? മതം മനുഷ്യനെ തരംതിരിക്കുന്നു, പക്ഷെ മതം ഇല്ലാത്ത ലോകം എനിക്ക് ആലോചിക്കാൻ പോലും സാധിക്കുനില്ല. ഇവിടെ പലമതത്തിലുള്ളവർ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു, പക്ഷെ എപ്പോഴും എല്ലായിടത്തും ഇത് ഒരേപോലെയല്ല. ചിലപ്പോൾ നാം കാണുന്ന ഈ ലോകം നശിച്ചു പോകാത്തതിന്റെ കാരണം മതമായിരിക്കാം. ഒരേസമയും നിലനിൽപ്പിനും അതേസമയം നാശത്തിട്ടും മതം കാരണമാകുന്നു. മതം മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നില്ല, നാം എല്ലാം ജനിക്കുമ്പോൾ തന്നെ, തിരിച്ചറിയാൻ പോലും കഴിയാത്ത അല്ലെങ്കിൽ ലോകമെന്തെന്നു അറിയുന്നതിന് മുന്പേ നമ്മെ മതം അതിന്റെ ചങ്ങലകളിൽ ബന്ധിക്കുന്നു, തിരിച്ചറിഞ്ഞു തുടങ്ങുന്ന കാലകട്ടത്തിൽ മനുഷ്യരെ വേർതിരിച്ചു കാണുന്ന മനസ് നമ്മിൽ സൃഷ്ടിക്കുന്നു. പക്ഷെ ഇപ്പോൾ നിങ്ങൾക്കു തീരുമാനിക്കാം എന്ത് വേണം എന്നും, എന്ത് വേണ്ടെന്നും. ആലോചിച്ചു തീരുമാനിക്കു, ആവിശ്യമുള്ളത് മാത്രം.

ജീവിതം അറിയിക്കുന്നത് - Thoughts

ഒരുപാട് ദുഃഖം ഉള്ള ഒരാൾക്ക്, ഒരുപാട് ഓർമ്മകൾ ഉണ്ടാകും, അതിൽ സന്തോഷം ഉള്ളതും, സങ്കടം നിറഞ്ഞതുമായ ഓർമകളും ഉണ്ടാകും. മനസ്സിൽ എന്നും നിലനിൽക്കുന്ന, ഓർമ്മകൾ ഓർക്കുമ്പോൾ തന്നെ അതെല്ലാം എന്റെ മുമ്പിൽ അന്നത്തെ പോലെ തന്നെ, ഇന്നും കാണാൻ കഴിയുന്നു. പക്ഷെ അതെല്ലാം വെറും ഓർമ്മകൾ മാത്രം. ഇന്നു ഞാൻ കാണുന്നതും ഒരിക്കൽ, എന്റെ വെറുമൊരു ഓർമമാത്രമാകും, എല്ലാം ഇല്ല, ചിലതു മാത്രം, ഒരിക്കലും മറക്കുവാൻ കഴിയാത്തത് മാത്രം. വേദനയും ദുഖവും നിറഞ്ഞ ഓർമകളാണ് എനിക്കു കൂടുതൽ ഉള്ളത്, അവ ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു. എല്ലാവർക്കും എപ്പോളും സ്നേഹം കിട്ടിയെന്നുവരില്ല, കാരണം ഇന്ന് സ്നേഹിക്കാൻ അറിയാവുന്നവർ തീരെ കുറവാണ്. പക്ഷെ സ്നേഹത്തിനു വേണ്ടി, ജീവൻ കളയുന്നവർ ഒട്ടും കുറവല്ല. ഇരുട്ടിൽ ഒറ്റപെട്ടു പോകുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. സ്നേഹം കൂടി മറ്റൊന്നും കാണാനാകാതെ, ഇരുട്ടിൽ എന്നന്നേക്യുമായി അലയുന്നവരും എന്റെ ചുറ്റിലും ഉണ്ട്. സ്നേഹം കിട്ടാതെ സ്നേഹത്തെ വെറുക്കുന്നവരും, സ്നേഹിക്കുന്നവരെ ശപിക്കുന്നവരും, ഇവിടുണ്ട്. ശേരിയാണ് സ്നേഹം ദുഃഖമാണ്, സ്നേഹം ഉള്ളിടത്തു ദുഖവും ഉണ്ട്, അപ്പോൾ സ്നേഹം ഇല്ലെങ്കിൽ ദുഃഖം ഇല്ലേ?. അതോ സ്നേഹം തന്നെയാണോ ദുഃഖം?. സന്തോഷം കൊണ്ട് കരയുന്നവർ ഉണ്ട്, അപ്പോൾ സന്തോഷം ദുഃഖമാണോ?. അല്ല ദുഃഖം എന്തെന്ന് അറിയാവുന്നവർക്കു മാത്രമേ, സ്നേഹം എന്തെന്നും, സ്നേഹത്തിന്റെ വിലയെന്തെനും അറിയുവാൻ സാധികുകയുള്ളു. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉള്ള ആരും തന്നെ ഇല്ല, മറിച്ച് സങ്കടവും വേദനയും ഉള്ളവരാണ് കൂടുതൽ. എന്നും എല്ലാവരും സന്തോഷത്തോടെ തന്നെയാണോ?, അല്ല എപ്പോളും സന്തോഷം കണ്ടെത്തുന്നത് അസാഥ്യം തന്നെ, മറിച്ച് എന്നും സന്തോഷം ഉള്ള ഒരാളുണ്ടെങ്കിൽ, അവൻ ദുഃഖം എന്തെന്നും വേദന എന്തെന്നും ജീവിതം എന്തെന്നും അറിഞ്ഞിട്ടില്ല, അവൻ ഒരു കൊച്ചു കുഞ്ഞിന് തുല്യമാണ്. ചെറുപ്പത്തിൽ ഓർമയില്ലാത്ത കാലത്ത്,അല്ലെങ്കിൽ ശെരിയും തെറ്റും തിരിച്ചറിയാൻ പറ്റാത്ത കാലത്ത്, നാം അറിയുന്നില്ല സന്തോഷവും സങ്കടവും തമ്മിലുള്ള വെത്യാസം. കുട്ടികൾക്കു എല്ലാം ഒന്നാണ്, പക്ഷെ അവരുടെ പ്രായം കൂടുന്നത് അനുസരിച്, അവർ സന്തോഷവും ദുഖവും നിറഞ്ഞ ജീവിതത്തിലൂടെയാണ് പോകുന്നത്. ചുരുക്കം പറഞ്ഞാൽ, സന്തോഷവും ദുഖവും ജീവിതമാണ്, നാം ജീവിക്കുന്ന പോലെയാണ്. നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ ജീവിതം നിർമിക്കുന്നത്. ഒരിക്കൽ എടുത്ത തീരുമാനം പിന്നീട് മാറ്റുക എന്നത്, വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, അതുകൊണ്ട് തന്നെ സെരിയായ തീരുമാനങ്ങൾ മാത്രം എടുക്കുക. സെരിയായ തീരുമാനത്തിലൂടെ ദുഃഖം അകറ്റുക, പൂർണമായും അതൊരിക്കലും സാഥ്യം അല്ല. പൂർണമായല്ലെങ്കിൽ പോലും, ദുഃഖത്തിന്റെ ആകർഷണ വെളിച്ചത്തിൽ വീഴാതെ, സ്നേഹത്തിന്റെ ഇരുട്ടിലേക്ക് വന്നെതുക. ഇരുട്ടാണ്, അതുകൊണ്ട് തന്നെ, ദുഃഖം എന്ന വെളിച്ചം ഉപയോഗിച്ച്, സന്തോഷം തേടുക. എപ്പോളും ഈ വെളിച്ചം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ, ഇരുളിന്റെ അനന്തമായ, മായ ലോക്കാത്തേയ്ക്കു പൂർണമായും വീണുപോകാതെ, ദുഃഖം എന്ന വെളിച്ചതെ മുറുകെ കൈയിൽ പിടിച്ചു കൊള്ളണം. അല്ലെങ്കിൽ സ്നേഹത്തിന്റെ ഇരുട്ടിൽ പെട്ട്, സ്നേഹത്തെ മനസിലാകാതെ, സ്നേഹത്തെ വെറുക്കുന്ന അവസ്ഥ ഉണ്ടാകും. അതിലേക്ക് പോകാതെ, ഉള്ള സന്തോഷവും ദുഖവും ഇന്ന് ഓർമയിൽ ഉള്ളത് പോലെ, ഇനിയും ജീവിതത്തിൽ ദുഃഖം മാത്രമല്ല സന്തോഷവും ഉണ്ടാകും എന്ന പ്രതീക്ഷയിൽ, ജീവിതത്തിൽ നേരായ വഴി തേടി കണ്ടുപിടിച്, ആ വഴിയിൽ തുടരുക. വഴിയിൽ കാണുന്നതൊക്കെ വെറും ഓർമ്മകൾ മാത്രമാണെന്നും, തിരിച്ചറിയാൻ ശ്രമിക്കണം. പുറകിലോട്ടു നോക്കുമ്പോൾ, കഴിഞ്ഞു പോയവഒകെ കാണാൻ സാധിക്കും. മുമ്പിലൂട് നോക്കുമ്പോൾ, അതിന്റെ ബാക്കിയും വരാനുള്ളത്തും, കാണുവാൻ സാധിക്കും. കാണുന്നതിനെ ധൈര്യത്തോടെ നേരിടുക, നേരിട്ടാൽ മാത്രം പോരാ, അതിൽ നിന്നുണ്ടാകുന്നത് ദുഃഖമാണെങ്കിലും സന്തോഷമാണെങ്കിലും, അതിനെ അംഗീകരിച്ചുകൊണ്ട്, അതിൽ നിന്നും ലഭിക്കുന്ന ഊർജം ശേഖരിച്ചു മുന്നിലോട്ടു പൊക്കുക. ഇടയ്ക്ക് വന്ന വഴി തിരിഞ്ഞു നോക്കുന്നത് നല്ലതിനാണ്, പക്ഷെ അതു കാരണം പോകുന്ന വഴിമറക്കരുത്. ഇരുട്ടിൽ വെളിച്ചo തേടുക, തളരാതെ ഇരുട്ടിനെ അംഗീകരിക്കുക. അപ്പോൾ ഇരുട്ടും നമ്മുക്ക് പുതിയ വിശാലമായ സാധ്യതകൾ കാട്ടിത്തരും, എപ്പോളും അതു തേടി കണ്ടുപിടിക്കാൻ വെളിച്ചം കൈയിൽ കരുതിയിരിക്കണം, എന്നും.


എന്റെ കാഴ്ചപ്പാടുകൾ മാത്രം.

instagram

Me On The Bridge

On the night of Christmas, just a day before, I lost the most precious person in my life. That same night, I went out for a walk with my old...