Monday, January 1, 2024

നീല നിറമുള്ള പെട്ടി Part - 1

ചിതലരിച്ച മനസുമായി കണ്ണുകളിൽ മാറാല കേറിയ ആ മനുഷ്യൻ, തന്റെ ഇരുളുനിറഞ്ഞ മുറിയിൽ എന്തോ തിരയുകെയായിരുന്നു. സമയം പുലർച്ചെ മൂന്നുമണി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ, പണ്ടെപഴോ താൻ എഴുതി തുടങ്ങിയ കഥയുടെ അന്ത്യം തേടി അയാൾ വലാതെ വിഷമിക്കുന്നു. ഇരുട്ടിന്റെ ഭീകരമായ മൂഖതയിൽ ഉണ്ടായ ഭയത്തിൽ, താൻ അന്വേഷിക്കുന്നത് എന്തെന്നുള്ള കാര്യം അയാൾ മറന്നുപോയിരിക്കുന്നു. പ്രായം ഏറെയായ ഈ കിഴവൻ, തന്റെ പ്രായത്തെ മറന്നു ജീവിക്കാൻ ശ്രമിക്കുമ്പോൾ, ചുറ്റുമുള്ളവ അത്‌ അംഗീകരിക്കാൻ ഒട്ടും തയാറാകുനും ഇല്ല. സമയത്തെ മുബോട്ടു പോകാൻ അനുവദികാതെ, ഇരുട്ട് പിടിച്ചു വെച്ചേക്കുന്നതായിട്ട് കിഴവന് തോന്നി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചതെ ഇരുൾ കാർന്നു തിന്നുവാൻ ആരംഭിച്ചിരിക്കുന്നു, അപ്പോളേക്കും അയാൾക് ഓർമവന്നു, താൻ തിരഞ്ഞിരുന്നത് എന്തായിരുന്നു എന്ന്. മുറിയുടെ മൂലയിൽ താൻ ഇരിക്കുന്ന വലിയ കട്ടിലിന്റെ താഴെ നിന്നും, വലിയ ഒരു നീല പെട്ടി, അയാൾ വളരെ ബുദ്ധിമുട്ടി പുറത്തെടുത്തു. വളരെ കാലമായിട്ട് അനകാതെ വെച്ചിരുന്ന പെട്ടി നിറയെ മാറാല ആയിരുന്നു. കൂടാതെ ഇരുട്ടായത്തിനാൽ തന്നെ, നീല നിറമുള്ള പെട്ടി അയാൾക് കറുപ് നിറമുള്ള പെട്ടി പോലെയാണ് തോന്നിയത്. അയാൾ പതിയെ പെട്ടിയുടെ മൂടി മാറ്റി. പെട്ടിനിറയെ പുസ്തകങ്ങളും,  ഇതുവരേ പൂർത്തിയാകാത്ത കഥകൾ നിറഞ്ഞ കടലാസുകളും.

കിഴവന് അറിയില്ല ഇതിൽ ഏതാണ് താൻ ഇപ്പോൾ എഴുതി തീർക്കാൻ തീരുമാനിച്ച കഥ. അയാൾ മണെന്ന വിളക് എടുത്ത് പെട്ടിയുടെ കീഴേ തറയിൽ വെച്ചു, എന്നിട്ടു പതിയെ തറയിൽ ഇരുന്നു. പെട്ടിയിൽ ചിതറികിടന്ന കടലാസുകൾ ഓരോനായി അടുക്കി തറയിൽ വെക്കുവാൻ ആരംഭിച്ചു.

അയാൾ എഴുതിയ ഒരു കടലാസ്സിൽ പോലും തലക്കെട്ട് ഇലായിരുന്നു, അതുകൊണ്ട് തന്നെ അതിൽ താൻ അന്വേഷിക്കുന്ന കഥ ഏതെന്നു കണ്ടു പിടിക്കാൻ, അയാൾ വളരേ ബുദ്ധിമുട്ടുകയും ചെയ്തു. വളരെ ബുദ്ധിമുട്ടിയാണെങ്കിലും, താൻ എഴുതിയ ആ കഥ അയാൾ കണ്ടു പിടിച്ചു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം കുറഞ്ഞുകൊണ്ടേയിരുന്നു, ആ മങ്ങിയ വെളിച്ചത്തിൽ ആ കഥയുടെ ബാക്കി ആയാൾ എഴുതുവാൻ ആരംഭിച്ചു.

 കഥയുടെ തുടക്കം ഇങ്ങനായിരുന്നു, വളരേ മനോഹരമായ ഒരു ഒരു വന പ്രേദേശം, അവിടെ ധാരാളം പക്ഷികളും മൃഗങ്ങളും താമസിച്ചിരുന്നു. വനതിന്റെ ഒരു വശതായി അനന്തമായി നീണ്ടു കിടക്കുന്ന നീല സമുദ്രo, മറു വശത്തായി കത്തി വെന്തുരുകുന്ന മരുഭൂമിയും. സമുദ്രത്തിനും മരുഭൂമിയിക്കും ഇടയിൽ ജീവിക്കുന്ന പക്ഷിമൃഗാതികൾക്കു, പുറത്തുള്ള മരുഭൂമിയെ കുറിച്ചോ സാമുദ്രത്തെ കുറിച്ചോ, വലിയ ധാരണ ഒന്നും തന്നെ ഇല്ലായിരുന്നു. വനതിനുള്ളിലുള്ള ജീവജാലങ്ങൾക്ക്, അവർക്ക് വേണ്ടതെല്ലാം വനത്തിൽ തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ വനത്തിൽ എങ്ങുന്നിനോ ഒരു പുതിയ ജീവൻ വന്നെത്തി. അവയെ വനത്തിലുള്ളവർ വളരെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ഇതിന് മുമ്പ് ഇങ്ങനെ ഒരു ജീവിയെ ഈ വനത്തിലെങ്ങും അവർ കണ്ടിട്ടില്ല. ജീവി ഒറ്റയ്ക്കലായിരുന്നു, കൂടെ അതിന്റെ ഇണയും ഉണ്ടായിരുന്നു. അവർ വനത്തിലുള്ള ജീവജാലങ്ങളോട് വളരെ സ്നേഹം കാണിച്ചു, വനത്തിൽ ഉള്ള ജീവജാലങ്ങളാട്ടെ അവരോടും സ്നേഹത്തിൽ തന്നെ പെരുമാറി. പുതിയ ജീവിയും ഇണയും വനത്തിന്റെയും സാമുദ്രത്തിന്റെയും ഇടയിൽ അവർക്കു താമസിക്കാൻ ഒരു വീട് ഉണ്ടാക്കി ബാക്കിയുള്ള ജീവജാലങ്ങളെകാളും ഇവർ ബുദ്ധിമാൻമാരായിരുന്നു....



instagram

No comments:

Post a Comment

Me On The Bridge

On the night of Christmas, just a day before, I lost the most precious person in my life. That same night, I went out for a walk with my old...