ഇരുളാകയോ എന്നിൽ നിന്നു മായുന്നു.
കനവിൽ ഞാൻ ലോകങ്ങൾ തീർക്കുന്നു,
കനവാകയോ മായാജാലങ്ങൾ നിറയ്ക്കുന്നു.
കാണാമറയത്ത് ആരോ താരാട്ടു പാടുന്നു,
കാണാ ദൂരങ്ങൾ എൻ ഗാനങ്ങൾ നീളുന്നു.
തോരാ മഴയെന്നിൽ രൂപങ്ങൾ തീർക്കുന്നു,
തൊരാ മിഴിനീരിൽ എൻ കോലങ്ങൾ നീങ്ങുന്നു.
രാവാകയോ പല ദൂരങ്ങൾ തേടുന്നു,
രാകിനാവിൽ നിറയെ രൂപങ്ങൾ നീളുന്നു.
ഉള്ളാകെ പുതു പുലരികൾ വിടരുന്നു
എൻ രാവുകൾ പല പകലുകൾ നീളുന്നു.
No comments:
Post a Comment