രാത്രി പകലായിരുന്നെങ്കിൽ എന്ന് ഞാൻ പലവട്ടം ചിന്തിച്ചിട്ടുണ്ട്. പകലിനെ രാത്രിയായും ഞാൻ സങ്കല്പിച്ചിട്ടുണ്ട്, പക്ഷെ ഇവിടെ പകലും രാത്രിയും അല്ല, എന്റെ മനസാണ് അർത്ഥതലങ്ങൾ നൽകുന്നത് എന്ന് എനിക്കു ഇപ്പോളും അംഗീകരിക്കാൻ കഴിയുന്നില്ല. ഏകാന്തതയിൽ ഞാൻ എന്നെ തന്നെ തേടുന്നു. പക്ഷെ ഞാൻ എന്നിൽ നിന്നും വളരെ അകലെ ആണെന് എനിക്കു മനസിലായ ആ നിമിഷം, ഇപ്പോൾ ഉള്ള ഞാൻ വെറും കളിപ്പാവായാണ് എന്ന് തിരിച്ചറിയുമ്പോൾ, സത്യത്തെ അംഗീകരിക്കാൻ ഉള്ള എന്റെ കഴിവ്, എന്നിൽ നിന്നും നഷ്ടമായി എന്നും, ഞാൻ തിരിച്ചറിഞ്ഞു. പക്ഷെ ഈ തിരിച്ചറിവുകൾ ഒന്നും തന്നെ എന്നെ ഞാൻ ആകുന്നില്ല. അകലെ ഉള്ള എനിലേക്കുള്ള വഴി മാത്രമാണ് അവയെല്ലാം. ആ വഴിയിൽ ഏകനായി ഞാൻ എന്നെ അന്വേഷിക്കുന്നു. കണ്ടതാവുന്നതിനും അപുറത്തുനിന്നുള്ള എന്റെ നിലവിളിയുടെ ശബ്‍തം മാത്രം എന്റെ കണ്മുന്നിൽ ദൃശ്യമാകുന്നു.
സത്യമെന്തെന്നു മനസിലാക്കാനുള്ള എന്റെ കഴിവ്, വർഷങ്ങൾക്കു മുമ്പ് തന്നെ, എന്നെ സത്യത്തിൽനിന്നു അകറ്റി, സത്യത്തെ എന്റെ ശത്രുവാക്കി മാറ്റി. മുമ്പ് എപ്പോളോ കണ്ടു മറന്ന മുഖങ്ങൾ മാത്രമാണ്, ഇപ്പോൾ എന്റെ ഓർമയിൽ അവശേഷിക്കുന്നത്. ശബ്‌ദം മാത്രമുള്ള മുഖങ്ങൾ. ഓരോ വഴിയിലും ഞാൻ അവയെ തേടുന്നു, പക്ഷെ അവ എന്നെ കാണാത്തപോലെ നടിക്കുകയും ചെയുന്നു. ഈ ഒരു സാഹചര്യത്തിൽ ഞാൻ എന്റെ മുഖം മറക്കുന്നു. എവിടെ വെച്ചോ നഷ്ടപ്പെട്ടുപോയ എന്നെ ഞാൻ, എങ്ങനെ എന്റെ മുഖം ഓർക്കാതെ തിരിച്ചറിയും. എനിക്കു അറിയാം, അകലെ എവിടെയോ നിന്നു നഷ്ടപ്പെട്ടുപോയ എന്നെ ഞാൻ, സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടെന് എനിക്ക് വളരെ നാളായി അറിയാം. പക്ഷെ എനിക്കു ഇനി ഒരിക്കലും എന്നെ തിരിച്ചു കിട്ടുവാൻ പോകുന്നില്ല, എന്നെ സത്യം എന്നെ വല്ലാതെ വേട്ടയാടുനു. സത്യം എനിക്കു എപ്പോളും ഒരു ശത്രുവായി തന്നെ നിലകൊള്ളുന്നു. ഒരിക്കൽ ഞാൻ സത്യത്തിന്റെ മുമ്പിൽ തോൽകുമെന്നും, എനിക്കു സത്യത്തിൽ അറിയാമായിരുന്നു. അന്ന് എനിക്കു എന്നെ തന്നെ എന്നനെകുമായി നഷ്ടപ്പെടും, ഇല്ലങ്കിൽ ഞാൻ എന്നെ തന്നെ സത്യത്തിന് ബലിയായി നൽകും. അവിടെ എന്റെ കാലഘട്ടം മണ്ണിൽ നിന്നും പൂർണമായി അപ്രതീക്ഷയമാകും, എന്റെ ജീവിതം സത്യമാകും.
No comments:
Post a Comment